കൊല്ലത്ത് കള്ളവോട്ട്; പ്രതിഷേധിച്ച് വോട്ടര്‍മാര്‍, ഗൗരവതരമെന്ന് കളക്ടര്‍

Published : Apr 23, 2019, 09:13 AM ISTUpdated : Apr 23, 2019, 09:28 AM IST
കൊല്ലത്ത് കള്ളവോട്ട്; പ്രതിഷേധിച്ച് വോട്ടര്‍മാര്‍, ഗൗരവതരമെന്ന് കളക്ടര്‍

Synopsis

സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു. ഇതോടെ ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു.

കൊല്ലം: കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി. മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോാ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു.

ഇതോടെ ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും കളക്ടര്‍ പ്രതികരിച്ചു. കള്ളവോട്ട് ചെയ്ത ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?