കെവി തോമസിനെ കൊണ്ടുവരും മുമ്പ് സ്വന്തമായി സീറ്റ് ഒപ്പിക്കൂ; ശ്രീധരൻ പിള്ളയെ പരിഹസിച്ച് പിടി തോമസ്

Published : Mar 17, 2019, 12:15 PM ISTUpdated : Mar 17, 2019, 12:20 PM IST
കെവി തോമസിനെ കൊണ്ടുവരും മുമ്പ് സ്വന്തമായി സീറ്റ് ഒപ്പിക്കൂ;  ശ്രീധരൻ പിള്ളയെ പരിഹസിച്ച്  പിടി തോമസ്

Synopsis

കോൺഗ്രസിന്‍റെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളിൽ ഒരാൾ ആണ് കെ വി തോമസെന്നും ബിജെപിയിലേക്ക് പോകുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ്

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളക്കെതിരെ പരിഹാസവുമായി പി ടി തോമസ്. കെ വി തോമസിനെ ബിജെപിയിലേക്ക് കൊണ്ട് വരാൻ നോക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള ആദ്യം സ്വന്തമായി ഒരു സീറ്റ് സംഘടിപ്പിക്കാൻ നോക്കണമെന്നായിരുന്നു പി ടി തോമസിന്‍റെ പരിഹാസം.

കെ വി തോമസ് ബിജെപിയിലേക്കെന്ന പ്രചാരണങ്ങൾ ശുദ്ധ അസംബന്ധമെന്നും പി ടി തോമസ് പറഞ്ഞു. കോൺഗ്രസിന്‍റെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളിൽ ഒരാൾ ആണ് കെ വി തോമസെന്നും ബിജെപിയിലേക്ക് പോകുന്നതിൽ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ് പറഞ്ഞു. 

കെ വി തോമസ് ഒരിക്കലും ഈ വിഡ്ഢിത്തത്തിന് മുതിരില്ലെന്നും ഹൈബി ഈഡൻന്‍റെ പ്രചാരണത്തിന്‍റെ  മുഖ്യ  പദവിയിൽ കെ വി തോമസ് ഉണ്ടാകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?