എൽഡിഎഫ് കൺവീനറുടെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുന്നു : പി കെ ബിജു

Published : Apr 02, 2019, 10:46 AM ISTUpdated : Apr 02, 2019, 11:25 AM IST
എൽഡിഎഫ് കൺവീനറുടെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുന്നു : പി കെ ബിജു

Synopsis

വിജയരാഘവന്‍റെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്നും അത് ആലത്തൂരിലെ ജനങ്ങൾക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു.

ആലത്തൂർ: ഇടതുമുന്നണി കൺവീനർ എ വിജയരാഘവന്‍റെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്ന് ആലത്തൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി കെ ബിജു പറഞ്ഞു. ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങൾക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു. ആരോഗ്യപരമായ സംവാദത്തിന് സിപിഎം തയ്യാറാണെന്നും എൽഡിഎഫ് കൺവീനറുടെ പ്രസ്താവന വൈകാരികമാക്കേണ്ട കാര്യമില്ലെന്നും പി കെ ബിജു പറഞ്ഞു.

അതേസമയം നേരത്തെയും രമ്യ ഹരിദാസിനെ അപമാനിക്കുന്ന പരാമർശം നേരത്തേയും എ വിജയരാഘവൻ നടത്തിയെന്ന വിവരം ഇതിനിടെ പുറത്തുവന്നു. രമ്യ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമിരിക്കുന്ന ചിത്രം കണ്ട് താൻ അന്തം വിട്ടു എന്നാണ് ഇപ്പോൾ പുറത്തുവന്ന പ്രസംഗത്തിൽ വിജയരാഘവന്‍റെ പരാമർശം. കോഴിക്കോട് മാർച്ച് 30ന് നടന്ന ഐഎൻഎൽ - നാഷണൽ സെക്കുലർ കോൺഫറൻസ് ലയന സമ്മേളനത്തിലായിരുന്നു ഈ പരാമർശം. എ വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ ഇടതുക്യാമ്പിൽ നിന്നുതന്നെ വലിയ വിമർശനം ഉയരുന്നുണ്ട്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?