രണ്ട് കോടി തൊഴിലിനെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കൂ: മോദിയോട് ഹർദ്ദിക്

Published : May 07, 2019, 10:12 PM ISTUpdated : May 07, 2019, 10:17 PM IST
രണ്ട് കോടി തൊഴിലിനെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കൂ: മോദിയോട് ഹർദ്ദിക്

Synopsis

രാജീവ് ഗാന്ധിയെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കാതെ രണ്ട് കോടി തൊഴിലവസരങ്ങളെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹർദ്ദിക് പട്ടേൽ

ഭോപ്പാൽ: രാജീവ് ഗാന്ധിയെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കാതെ രണ്ട് കോടി തൊഴിലവസരങ്ങളെ കുറിച്ച് പറഞ്ഞ് വോട്ട് ചോദിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹർദ്ദിക് പട്ടേൽ. യുവാക്കൾക്ക് തൊഴിൽ നൽകുമെന്നതായിരുന്നു ബിജെപി 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വച്ച പ്രധാന വാഗ്‌ദാനങ്ങളിലൊന്ന്.

രാജീവ് ഗാന്ധിയുടെ പേരിൽ വോട്ട് ചോദിക്കൂവെന്നായിരുന്നു മോദി കോൺഗ്രസിനോട് പറഞ്ഞത്. രാജീവ് ഗാന്ധിയെ ഇന്ത്യ കണ്ട നമ്പർ വൺ അഴിമതിക്കാരൻ എന്ന് വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മോദി അബദ്ധത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നായിരുന്നു താൻ ആദ്യം കരുതിയതെന്നും എന്നാൽ അദ്ദേഹമത് ആവർത്തിക്കുന്നതാണ് പിന്നീട് കണ്ടതെന്നുമാണ് പട്ടിദാർ സമുദായ നേതാവും കോൺഗ്രസിന്റെ പ്രധാന പ്രചാരകരിലൊരാളുമായ ഹർദ്ദിക് പറഞ്ഞത്.

"ഞാൻ ബിജെപിക്കാരനായിരുന്നെങ്കിൽ എനിക്ക് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പ്രഗ്യാ സിങ് താക്കൂറിനെ പോലെയുള്ള ബിജെപിക്കാരൻ ആകാത്തത് കൊണ്ടാണ് എനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കാതിരുന്നത്," പ്രഗ്യ സിങ് താക്കൂറിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപി നിലപാടിനെ വിമർശിച്ച് ഹർദ്ദിക് പട്ടേൽ പറഞ്ഞു.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?