ഹേമമാലിനിയെ കാണാന്‍ ഭംഗിയുള്ളത് സിനിമകളില്‍ മാത്രം; അവരേക്കാള്‍ നല്ലത് ഞാനാണെന്ന് ആർഎൽഡി നേതാവ്

Published : Apr 14, 2019, 05:01 PM ISTUpdated : Apr 14, 2019, 05:05 PM IST
ഹേമമാലിനിയെ കാണാന്‍ ഭംഗിയുള്ളത് സിനിമകളില്‍ മാത്രം; അവരേക്കാള്‍ നല്ലത് ഞാനാണെന്ന് ആർഎൽഡി നേതാവ്

Synopsis

ഹേമ മാലിനിയെക്കാളും നല്ലത് താനാണെന്നും സിനിമകളിൽ മാത്രമാണ് അവരെ കാണാൻ ഭം​ഗിയുള്ളുവെന്നും നരേന്ദ്ര സിം​ഗ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്രയുടെ പരാമർശം.  

മഥുര: ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാൻ ബിജെപി സ്ഥാനാർത്ഥി ഹേമ മാലിനി മുഖത്ത് മേക്കപ്പിട്ടാണ് ഇറങ്ങുതെന്ന് മഥുരയിലെ ആർഎൽഡി നേതാവും സ്ഥാനാർത്ഥിയുമായ നരേന്ദ്ര സിം​ഗ്. ഹേമ മാലിനിയെക്കാളും നല്ലത് താനാണെന്നും സിനിമകളിൽ മാത്രമാണ് അവരെ കാണാൻ ഭം​ഗിയുള്ളുവെന്നും നരേന്ദ്ര സിം​ഗ് പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്രയുടെ പരാമർശം.
 
പ്രദേശിക പ്രശ്നങ്ങളിലാണ് താൻ കൂടുതലായും ഇടപ്പെടാറുള്ളത്. മഥുര സ്വദേശിയാണ് താൻ. എന്നാൽ ഹേമ മാലിനി പുറത്തുനിന്നുള്ള ഒരാളാണ്. അവരുടെ വീട് എവിടാണ്? അടിത്തട്ടിൽ പ്രവർത്തിച്ച് അവർക്ക് ഒരു പരിചയവുമില്ല. പൊതു ജനങ്ങളിൽനിന്ന് വളരെ മികച്ച പ്രതികരണമാണ് തനിക്ക് ലഭിക്കുന്നത്. കാരണം ഞാനൊരു പ്രാദേശിക നേതാവാണ്. പൊതു ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് തനിക്കുണ്ട്. കഴിഞ്ഞ 32 വർഷമായി താൻ രാഷ്ട്രീയത്തിലുണ്ടെന്നും നരേന്ദ്ര പറഞ്ഞു.

ഹേമ മാലിലിയുടെ റാലികളിൽ പങ്കെടുക്കുന്നവർ സാധാരണ ജനങ്ങളല്ല. ബിജെപി, ആർഎസ്എസ്, ബജ്​റം​ഗ്ദൾ എന്നീ പാർട്ടികളാണ് ഹേമ മാലിനിയുടെ റാലി പങ്കെടുക്കുന്നവരെ സംഘടിപ്പിക്കുന്നത്. സാധാരണക്കാർ അവരുടെ റാലികളിൽ പങ്കെടുക്കില്ല. എല്ലാ വീടുകളും അവർക്കെതിരെ കരിങ്കൊടി വീശും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ട് ഒരു റോഡ് പോലും അവർ നിർമ്മിച്ചിട്ടില്ലെന്നും നരേന്ദ്ര കുറ്റപ്പെടുത്തി. 
   

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?