
തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നഷ്ടപ്പെടുമോയെന്ന ഭീതിയാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒരു പരാമര്‍ശവും താൻ നടത്തിയിട്ടില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.
ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു. പി എസ് ശ്രീധരൻ പിള്ള ആറ്റിങ്ങലിൽ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.
ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം.