ഹൈബിക്കായി മകളുടെ പ്രചാരണ ഗാനം; വൈറലായി ക്ലാരയുടെ പാട്ട്

Published : Apr 17, 2019, 10:00 AM ISTUpdated : Apr 17, 2019, 10:06 AM IST
ഹൈബിക്കായി മകളുടെ പ്രചാരണ ഗാനം; വൈറലായി ക്ലാരയുടെ പാട്ട്

Synopsis

കുസൃതികളുമായി അച്ഛന് ഒപ്പം പ്രചാരണത്തിന് എത്തിയ ഹൈബിയുടെ ആറു വയസ്സുകാരിയായ മകൾ ക്ലാര നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു.

കൊച്ചി: പ്രചാരണ രംഗത്ത് പുതുമ നിറഞ്ഞ ഒട്ടേറെ രീതികൾ ഇത്തവണ സ്ഥാനാർത്ഥികൾ പരീക്ഷിക്കുന്നുണ്ട്. എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ പരീക്ഷണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

കുസൃതികളുമായി അച്ഛന് ഒപ്പം പ്രചാരണത്തിന് എത്തിയ ഹൈബിയുടെ ആറു വയസ്സുകാരിയായ മകൾ ക്ലാര നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോൾ "ഉള്ളം തൊടും ഹൈബി ഈഡൻ" എന്ന സ്വന്തം പാട്ടുമായാണ് ക്ലാര എത്തിയിരിക്കുന്നത്.

ക്ലാരയാണ് മനോഹരമായ ശബ്ദത്തിലൂടെ അച്ഛനു വേണ്ടി പാട്ടുപാടി വോട്ട് തേടുന്നത്. സംഗീത സംവിധായകൻ മെജോ ജോസഫ് ആണ് ക്ലാരക്കായി ഈ പ്രചാരണ ഗാനം ചിട്ടപ്പെടുത്തിയത്. മെജോ അയച്ചു കൊടുത്ത മൂന്നു ട്യൂണുകളിൽ നിന്ന് ക്ലാര തന്നെയാണ് ഇഷ്ടപെട്ട ട്യൂൺ തിരഞ്ഞെടുത്തത്.

ഹൈബിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫേസ്ബുക്ക്‌ പേജിലാണ് ഗാനം പങ്കു വെച്ചിരിക്കുന്നത്. ക്ലാരയുടെ ഈ പ്രയത്നത്തിനു പിന്നിൽ പ്രവര്‍ത്തിച്ചവരിൽ ഹൈബിയുടെ ഭാര്യ അന്നയുമുണ്ട്. ഹൈബി ഈഡന്റെ സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു മുന്നേ കൊച്ചു ക്ലാര പാടിയ "പറയൂ പറയൂ തത്തമ്മേ" എന്ന നഴ്സറി ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?