പ്രിയങ്കയെ രാജ്യം കാണുന്നത് 'കള്ളന്റെ ഭാര്യയായി'; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി

Published : Apr 17, 2019, 09:49 AM ISTUpdated : Apr 17, 2019, 10:39 AM IST
പ്രിയങ്കയെ രാജ്യം കാണുന്നത് 'കള്ളന്റെ ഭാര്യയായി'; അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി

Synopsis

ഇതൊരു ജനാധിപത്യ രാജ്യമാണ്. ആർക്കും ഏത് മണ്ഡലത്തിൽനിന്നുവേണമെങ്കിലും ആർക്കെതിരെയും മത്സരിക്കാൻ കഴിയുമെന്നും ഉമാഭാരതി പറഞ്ഞു.

ദില്ലി: എഐസിസി ജനറൽ സെക്രട്ടറിയും കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ​ഗാന്ധിയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി ഉമാ ഭാരതി. കള്ളന്റെ ഭാര്യയായിട്ടാണ് (ചോർ കാ പത്നി) രാജ്യം പ്രിയങ്കയെ കാണുന്നതെന്ന് ഉമാ ഭാരതി ആരോപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ പ്രിയങ്ക ഒരു ചലനവും സൃഷ്ടിക്കാൻ പോകുന്നില്ലെന്നും  ഉമാ ഭാരതി പറഞ്ഞു.

വാരണാസിയിൽ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു ഉമാ ഭാരതി. ഇതൊരു ജനാധിപത്യ രാജ്യമാണ്. ആർക്കും ഏത് മണ്ഡലത്തിൽനിന്നുവേണമെങ്കിലും ആർക്കെതിരെയും മത്സരിക്കാൻ കഴിയുമെന്നും ഉമാഭാരതി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?