കേരളത്തിലുള്ളത് 'കോമ' മുന്നണി'; രാജ്യദ്രോഹികൾ കേരളത്തിൽ കേന്ദ്രീകരിച്ചു നിൽക്കുന്നു: ശ്രീധരൻപിള്ള

Published : Mar 05, 2019, 07:39 PM IST
കേരളത്തിലുള്ളത് 'കോമ' മുന്നണി'; രാജ്യദ്രോഹികൾ കേരളത്തിൽ കേന്ദ്രീകരിച്ചു നിൽക്കുന്നു: ശ്രീധരൻപിള്ള

Synopsis

ബിജെപിയുടെ സ്ഥാനാർത്ഥി ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ല. കുപ്രചരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ലെന്ന് പിഎസ് ശ്രീധരൻപിള്ള

കോട്ടയം:  രാജ്യദ്രോഹികൾ കേരളത്തിൽ കേന്ദ്രീകരിച്ചു നിൽക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻപിള്ള.  പരിവർത്തൻ യാത്രയുടെ തെക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി എസ് ശ്രീധരൻപിള്ള. കുപ്രചരണം കൊണ്ട് ബിജെപിയെ തകർക്കാനാവില്ല ശ്രീധരൻപിള്ള പറഞ്ഞു. കുപ്രചരണം കൊണ്ട് ലക്ഷ്യമിടുന്നത് ബിജെപിയെ തോല്‍പിക്കല്‍ മാത്രമാണ്. 

ബിജെപിയുടെ സ്ഥാനാർത്ഥി ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനാർത്ഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചരണം ചിലർ നടത്തുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കേരളത്തിലുള്ളത് നാണംകെട്ട കോൺഗ്രസ് മാർക്സിസ്റ്റ്  "കോമ" മുന്നണിയാണെന്നും ശ്രീധരന്‍ പിള്ള കോട്ടയത്ത് പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?