'വലിയ പൊട്ട് തൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റും'; സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷിനേതാവ്

Published : Apr 02, 2019, 03:20 PM ISTUpdated : Apr 02, 2019, 03:24 PM IST
'വലിയ പൊട്ട് തൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റും'; സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷിനേതാവ്

Synopsis

ഭര്‍ത്താവിനെ മാറ്റുന്നത് പോലെ എളുപ്പമല്ല ഭരണഘടന മാറ്റുന്നത് - ജയദീപ് പറഞ്ഞു. 

ദില്ലി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ച് കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവ്. കോണ്‍ഗ്രസിന്‍റെ സഖ്യകക്ഷിയായ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ജയദീപ് കാവഡേയാണ് സ്മൃതി ഇറാനിക്കെതിരെ വിവാദപരാമര്‍ശവുമായി രംഗത്തെത്തിയത്. ഭര്‍ത്താവിനെ മാറ്റുന്നതനുസരിച്ച് സ്മൃതി ഇറാനി പൊട്ടും മാറും എന്നാണ് ജയദീപ് പറഞ്ഞത്. 

വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ ഭര്‍ത്താവിനെ മാറ്റുന്നവരാണെന്ന് കേട്ടിട്ടുണ്ട്. പാര്‍ലമെന്‍റില്‍ നിതിന്‍ ഗഡ്കരിയുടെ തൊട്ടടുത്താണ് സ്മൃതി ഇറാനി ഇരിക്കുന്നത്. തങ്ങള്‍ ഭരണഘടനയെ മാറ്റുമെന്ന് അവര്‍ പറയുകയും ചെയ്യാറുണ്ട്. എന്നാല്‍ ഭര്‍ത്താവിനെ മാറ്റുന്നത് പോലെ എളുപ്പമല്ല ഭരണഘടന മാറ്റുന്നത് - ജയദീപ് പറഞ്ഞു. 

പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് ജോഗേന്ദ്ര കാവഡേയുടെ മകനാണ് ജയദീപ് കാവഡേ.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?