ഹിന്ദു വോട്ട് എകീകരണം ഉണ്ടായി; പത്തനംതിട്ട കെ സുരേന്ദ്രന്‍ പിടിക്കുമെന്ന് ബിജെപി

By Web TeamFirst Published May 17, 2019, 10:43 AM IST
Highlights

തിരുവന്തപുരത്തേക്കാൾ ജയ സാധ്യത  പത്തനംതിട്ടയിലാണെന്ന് ബിജെപി. 20000 മുതൽ 30000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്‍റെ നിരീക്ഷണം. 

പത്തനംതിട്ട: പത്തനംതിട്ടയിൽ മികച്ച വിജയം നേടുമെന്ന് ബിജെപി പാർലമെന്‍റ് മണ്ഡലം നേതൃയോഗത്തിന്‍റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ ഏതെങ്കിലും ഒരു മുന്നണിക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെടാത്തത് അനുകൂല ഘടകമായെന്നും തിരുവന്തപുരത്തേക്കാൾ ജയ സാധ്യത  പത്തനംതിട്ടയിലാണെന്നുമാണ് ബിജെപി വിലയിരുത്തുന്നത്. 

ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത്  ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയിൽ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്‍റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി  ഉണ്ടായിട്ടില്ല. നായർ വോട്ടുകളിൽ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും   അനുകൂലമായിട്ടുണ്ട്.

20000 മുതൽ 30000 വരെ വോട്ടുകൾ നേടി വിജയിക്കുമെന്നാണ് പാർട്ടി കീഴ് ഘടകങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നേതൃത്വത്തിന്‍റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്‍റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാൾ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. ചികിത്സയിൽ അയതിനാല്‍ രണ്ടാം ഘട്ട അവലോകനയോഗത്തിൽ പത്തനംതിട്ട സ്ഥാനാർത്ഥി കെ സുരേന്ദ്രൻ പങ്കെടുത്തില്ല. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!