ബിജെപി ഒരിക്കൽകൂടി അധികാരത്തിലെത്തിയാൽ രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പുണ്ടാകില്ല; പിണറായി വിജയൻ

By Web TeamFirst Published Apr 11, 2019, 4:49 PM IST
Highlights

ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയർത്തിയവർക്കെല്ലാം ജനാധിപത്യത്തിന്‍റെ കരുത്ത് കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ. ആ കരുത്ത് ഇക്കുറി ബിജെപിയും ആർഎസ്എസും അറിയുമെന്നും പിണറായി വിജയൻ പറഞ്ഞു.
 

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിര രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അജണ്ടയാണ് സർക്കാർ നടപ്പാക്കുന്നതെന്നും ഒരിക്കൽക്കൂടി ബിജെപി അധികാരത്തിൽ വന്നാൽ രാജ്യത്ത് വീണ്ടുമൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും പിണറായി മുന്നറിയിപ്പ് നൽകി.

ജനാധിപത്യത്തിന് നേരെ വെല്ലുവിളി ഉയർത്തിയവർക്കെല്ലാം ജനാധിപത്യത്തിന്‍റെ കരുത്ത് കാണിച്ചു കൊടുത്ത രാജ്യമാണ് ഇന്ത്യ. ആ കരുത്ത് ഇക്കുറി ബിജെപിയും ആർഎസ്എസും അറിയുമെന്നും പിണറായി വിജയൻ പറഞ്ഞു.

''തൊഴിലാളികൾ രാജ്യവ്യാപക പ്രതിഷേധത്തിലാണ്. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ ജനങ്ങളനുഭവിക്കുന്ന ദുരിതം മോദിയുടെ ഭരണം മൂലമുണ്ടായതാണ്, കൃഷിക്കാരുടെ പ്രക്ഷോഭമുണ്ടായപ്പോൾ ബിജെപി അവർക്ക് നേരെ വെടിയുണ്ടയുതിർത്തു, സ്ത്രീകൾ നിരന്തരമായി അക്രമിക്കപ്പെട്ടപ്പോൾ ഫലപ്രദമായ നടപടികൾ ഉണ്ടായില്ല, പട്ടിക വർഗ വിഭാഗം അക്രമിക്കപ്പെടുമ്പോൾ കേന്ദ്ര ഗവൺമെന്‍റ് അക്രമികൾക്കൊപ്പം നിൽക്കുകയാണ്''-പിണറായി വിജയൻ പറഞ്ഞു.

യുവജനങ്ങൾക്കെതിരായ അക്രമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ക്യാമ്പസുകളിൽ നിന്ന് ശക്തമായ പ്രതിഷേധമുണ്ടായി. കോജേജ്  യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ വിജയം നേടിയത്  ഇന്ത്യയിലെ യുവജനങ്ങൾ സംഘപരിവാറിനെതിരെ പ്രതികരിച്ചതുകൊണ്ടാണെന്നും പിണറായി വിജയൻ പറഞ്ഞു,

രാജ്യത്താകെ നിരവധി വർഗ്ഗീയ സംഘർഷങ്ങളുണ്ടായപ്പോഴും ഘർവാപ്പസിയുടെ പേരിൽ കൃസ്ത്യൻ വിഭാഗം വലിയ രീതിയിൽ അക്രമിക്കപ്പെട്ടപ്പോഴും മോദി അനങ്ങിയില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.  കൊയിലാണ്ടിയിലെ എൽഡിഎഫ് റാലിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ചത്.

click me!