
അമേഠി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മത്സരിക്കുന്നത്. ഗൗരിഗഞ്ചിലെ ജില്ലാ മജിസ്ട്രേറ്റിനാണ് പത്രിക സമർപ്പിച്ചത്. രണ്ടാം തവണയാണ് സ്മൃതി ഇറാനി കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കെതിരെ അമേഠിയിൽ മത്സരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രിക സമർപ്പിക്കുന്നതിനായി സ്മൃതിയ്ക്കൊപ്പം എത്തിയിരുന്നു. നാല് കിലോമീറ്റർ റോഡ‍് ഷോയ്ക്ക് ശേഷമാണ് ഇരുവരും എത്തിയത്. അഞ്ചാം ഘട്ടത്തിൽ മെയ് 6 നാണ് അമേഠിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.