
കോട്ടയം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ കോട്ടയം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍. പ്രധാനപ്പെട്ട വ്യക്തികളെയും നേതാക്കളെയും നേരിലും ഫോണിലും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചാഴിക്കാടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ജനാധിപത്യ രീതിയിൽ തന്നെ ആയിരുന്നു. പാര്‍ട്ടിക്കുള്ളിലെ തർക്കങ്ങൾ ഉടൻ പരിഹരിക്കപ്പെടും. പിജെ ജോസഫിനെ ഇന്നു തന്നെ നേരിൽ കാണാൻ ശ്രമിക്കുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് പി ജെ ജോസഫിനെ വെട്ടി കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി മാണി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കടുത്ത അമര്‍ഷം രേഖപ്പെടുത്തി പി ജെ ജോസഫ് രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്ക് കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് ജോസഫ് വ്യക്തമാക്കിയിട്ടും മണ്ഡലത്തില്‍ മറ്റൊരാളെ പ്രഖ്യാപിക്കുകയായിരുന്നു മാണി.