കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും,യുഡിഎഫിന് വന്‍ മുന്നേറ്റം; ടൈംസ് നൗ സര്‍വ്വേഫലം

Published : Apr 08, 2019, 08:57 PM ISTUpdated : Apr 08, 2019, 09:59 PM IST
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും,യുഡിഎഫിന് വന്‍ മുന്നേറ്റം; ടൈംസ് നൗ സര്‍വ്വേഫലം

Synopsis

യുഡിഎഫ് കേരളത്തില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേഫലം.  

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം കേരളത്തില്‍ വിജയം നേടുമെന്ന് പ്രവചിച്ച് ടൈംസ് നൗ-വിഎംആര്‍ പ്രീപോള്‍ അഭിപ്രായ സര്‍വ്വേഫലം. സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റത്തിനാണ് സാധ്യതയെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.

യുഡിഎഫ് കേരളത്തില്‍ 17 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വ്വേഫലം. എല്‍ഡിഎഫിന് രണ്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാനാവൂ. എന്‍ഡിഎ ഒരിടത്ത് വിജയം നേടുമെന്നും സര്‍വ്വേഫലം പറയുന്നു. 

46.97 ശതമാനമായിരിക്കും കേരളത്തില്‍ യുഡിഎഫിന്റെ വോട്ട് വിഹിതം. എല്‍ഡിഎഫ് 28.11 ശതമാനം വോട്ട് നേടും. എന്‍ഡിഎ വോട്ട് വിഹിതം 20.85 ശതമാനമാണ്. മറ്റുള്ളവര്‍ 4.07 ശതമാനം വോട്ട് നേടുമെന്നും ടൈംസ് നൗ- വിഎംആര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നാണ് അഭിപ്രായസര്‍വ്വേ പറയുന്നത്.

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യം 33 സീറ്റുകളിലും ബിജെപി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം 12 സീറ്റ് നേടും. ബിജെപി ഇവിടെ 16 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടര്‍മാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. 


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?