ഭൂരിപക്ഷം സീറ്റും ഇടതിന്; പ്രതിസന്ധിയിലായ യുഡിഎഫും എൻഡിഎയും വർഗ്ഗീയതയെ ആശ്രയിക്കുന്നു; കോടിയേരി

By Web TeamFirst Published Mar 22, 2019, 5:37 PM IST
Highlights

ആർഎസ്എസ് ഹിന്ദുത്വ വർഗ്ഗീയത നടപ്പാക്കുമ്പോൾ മുസ്ലീം ലീഗ് മുസ്ലീം വർഗ്ഗീയത നടപ്പാക്കുന്നുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ.

ആലപ്പുഴ:കേരളത്തിൽ ഇത്തവണ ഇടതുമുന്നണിക്ക് ഭൂരിപക്ഷ സീറ്റുകളും കിട്ടുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന് അനുകൂലമായ മുന്നേറ്റം കേരളത്തിലുണ്ടായതിൽ എൻഡിഎയും യുഡിഎഫും പ്രതിസന്ധിയിലാണ്. രണ്ട് മുന്നണികളും വർഗ്ഗീയതയെ ആശ്രയിക്കുന്നു. ആർഎസ്എസ് ഹിന്ദുത്വ വർഗ്ഗീയത നടപ്പാക്കുമ്പോൾ മുസ്ലീം ലീഗ് മുസ്ലീം വർഗ്ഗീയത നടപ്പാക്കുന്നുകയാണെന്നും സിപിഎം സംസ്ഥാനസെക്രട്ടറി പറഞ്ഞു. 

ഇടതുമുന്നണിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും ജയസാധ്യതയ്ക്ക് മുൻഗണന നൽകിയത് കൊണ്ടാണ് എംഎൽഎമാരെ നിർത്തിയതെന്നും കോടിയേരി ആലപ്പുഴയിൽ പറഞ്ഞു. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും എൽഡിഎഫിന്‍റെ പ്രചാരണം ശക്തമാണ്. എൽഡിഎഫ് വീടുകൾ കയറിയിറങ്ങിയുള്ള സ്ക്വാഡ് പ്രവർത്തനം തുടങ്ങിയെന്നും യുഡിഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കാലതാമസമുണ്ടായെന്നും കോടിയേരി പറഞ്ഞു. 

കേരളത്തിന്‍റെ മതനിരപേക്ഷ അടിത്തറ തകർക്കാൻ ഇരുമുന്നണികളും ശ്രമം നടത്തുന്നുണ്ട്. മുസ്ലീംലീഗിന്‍റെ ന്യൂനപക്ഷ വർഗ്ഗീയ നിലപാട് കേരളത്തെ നാശത്തിലേക്ക് നയിക്കുമെന്നും കേരളത്തിൽ കോൺഗ്രസ്സിന്‍റെത്  മൃദു ഹിന്ദുത്വ സമീപനമാണെന്നും കോടിയേരി പറഞ്ഞു. 

click me!