വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; കൊല്ലത്ത് ബിജെപി വോട്ട് ചോരില്ല: കെ വി സാബു

Published : Apr 21, 2019, 09:34 AM ISTUpdated : Apr 21, 2019, 09:57 AM IST
വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; കൊല്ലത്ത് ബിജെപി വോട്ട് ചോരില്ല: കെ വി സാബു

Synopsis

കൊല്ലത്തെ ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് മറിയില്ലെന്ന് കെവി സാബു ഏഷ്യാനെറ്റ് ന്യൂസിനോട്  

കൊല്ലം: വിവാദങ്ങൾ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കെവി സാബു. കൊല്ലത്തെ ബിജെപി വോട്ടുകൾ യുഡിഎഫിലേക്ക് മറിയില്ലെന്നും സാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

യുവമോർച്ച മുൻ ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. പ്രശാന്ത്, ബിജെപി ജില്ലാ ലീഗൽ സെൽ ഭാരവാഹി അഡ്വ.കൈലാസ് നാഥ് തുടങ്ങിയവരാണ് ബിജെപി വോട്ടുകൾ ചോരാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 

ബിജെപി വോട്ട് ചോർച്ച തടയാൻ ശ്രമിക്കുന്ന വിഭാഗം 'മേക് എ വിഷൻ' എന്ന പേരിൽ ഒരു സംഘടനയും രൂപീകരിച്ചിരുന്നു. സന്നദ്ധ സംഘടനയാണ് 'മേക് എ വിഷൻ' എന്നാണ് ഇവർ പുറത്ത് പറയുന്നത്. പക്ഷേ ബിജെപി വോട്ട് ചോർച്ച തടയാൻ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മേക് എ വിഷന്‍റെ നേതൃത്വത്തിൽ പ്രചാരണം നടത്താനാണ് പ്രവർത്തകരുടെ തീരുമാനം.

അതേസമയം ബിജെപിയുടെ വോട്ടും തനിക്ക് ലഭിക്കുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലത്തില്‍ അവരുടെ വോട്ടുകള്‍ തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നായിരുന്നു പ്രേമചന്ദ്രന്‍റെ ചോദ്യം.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?