'ധൈര്യമുണ്ടെങ്കില്‍ മോദി രാഹുലിനെതിരെ മത്സരിക്കട്ടെ'; കോണ്‍ഗ്രസ് പ്രചാരണത്തില്‍ ആവേശം പകര്‍ന്ന് ഖുശ്ബു

Published : Apr 16, 2019, 08:57 AM ISTUpdated : Apr 16, 2019, 09:01 AM IST
'ധൈര്യമുണ്ടെങ്കില്‍ മോദി രാഹുലിനെതിരെ മത്സരിക്കട്ടെ'; കോണ്‍ഗ്രസ് പ്രചാരണത്തില്‍ ആവേശം പകര്‍ന്ന് ഖുശ്ബു

Synopsis

വയനാട്ടിൽ ഇടത്തുപക്ഷത്തേക്കാൾ ശക്തി കോൺഗ്രെസ്സിനുണ്ട്, കാർഷിക പ്രശ്‌നങ്ങളിലൂന്നിയുള്ള ഇടതു പ്രചാരണം വയനാട്ടിൽ ഫലം കാണില്ല

പനമരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിന് ആവേശം കൂട്ടാൻ എഐസിസി വക്താവ് ഖുശ്‌ബുവിന്റെ റോഡ് ഷോ. മാനന്തവാടിയിലെ കുഞ്ഞോം മുതൽ പനമരം വരെയുള്ള 25 കിലോമീറ്ററിലേറെ ദൂരമായിരുന്നു റോഡ് ഷോ നടന്നത്. 

കാർഷിക പ്രശ്‌നങ്ങളിലൂന്നിയുള്ള ഇടതു പ്രചാരണം വയനാട്ടിൽ ഫലം കാണില്ലെന്നു ഖുശ്‌ബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വയനാട്ടിൽ ഇടത്തുപക്ഷത്തേക്കാൾ ശക്തി കോൺഗ്രെസ്സിനുണ്ടെന്ന് ഖുശ്ബു പറഞ്ഞു. 

രാഹുൽ ഒളിച്ചോടി എന്ന് പറയുന്ന മോഡി ധൈര്യമുണ്ടെങ്കിൽ വയനാട്ടിൽ വന്നു രാഹുലിനെതിരെ മത്സരിക്കട്ടെയെന്നും ഖുശ്‌ബു കൂട്ടിച്ചേര്‍ത്തു. വയനാട്ടിൽ രാഹുൽ 5 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഖുശ്‌ബു വിശദമാക്കി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?