റെക്കോർഡ് ഭൂരിപക്ഷത്തിൽ കാസർകോട് നിലനിർത്തും: സതീഷ് ചന്ദ്രൻ

Published : Apr 21, 2019, 12:00 PM IST
റെക്കോർഡ് ഭൂരിപക്ഷത്തിൽ കാസർകോട് നിലനിർത്തും: സതീഷ് ചന്ദ്രൻ

Synopsis

ഇടതുപക്ഷത്തിന് പുറത്ത് നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളും ഇത്തവണ തനിക്ക് ലഭിക്കുമെന്നും സതീഷ് ചന്ദ്ര അവകാശപ്പെട്ടു.

കാസർകോട്: കാസർകോട് മണ്ഡലം ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്ന് എൽഡിഎഫ് സ്ഥാനാർ‍ത്ഥി സതീഷ് ചന്ദ്രൻ. ഒന്നരമാസമായി നീണ്ടു നിന്ന പ്രചാരണത്തിലൂടെ മണ്ഡലത്തിൽ ഇടതുപക്ഷം വ്യക്തമായ മുൻതൂക്കം നേടിയിട്ടുണ്ട്. ഇടതുപക്ഷത്തിന് പുറത്ത് നിൽക്കുന്ന നിഷ്പക്ഷ വോട്ടുകളും ഇത്തവണ തനിക്ക് ലഭിക്കുമെന്നും സതീഷ് ചന്ദ്രൻ അവകാശപ്പെട്ടു.

കൊട്ടിക്കലാശ ദിനമായ  ഇന്ന് മണ്ഡലം മുഴുവനും എത്തുന്ന തരത്തിലുള്ള റോഡ് ഷോയിലൂടെ വോട്ടഭ്യർത്ഥിക്കുന്ന സതീഷ് ചന്ദ്രൻ, കേരളത്തിൽ ഇത്തവണ ഇടതുപക്ഷം മിന്നുന്ന ജയം നേടുമെന്നും പറഞ്ഞു. കാസർകോട് മണ്ഡലത്തിൽ തുടക്കം മുതൽ ഇടതിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?