അമിത്ഷാക്കെതിരെ പിണറായി വിജയൻ; വംശഹത്യയുടെ വക്താവിനെ എത്തിച്ച് ബിജെപി റോഡ് ഷോ നടത്തി

Published : Apr 21, 2019, 11:56 AM IST
അമിത്ഷാക്കെതിരെ പിണറായി വിജയൻ; വംശഹത്യയുടെ വക്താവിനെ എത്തിച്ച് ബിജെപി റോഡ് ഷോ നടത്തി

Synopsis

വംശഹത്യയും വര്‍ഗ്ഗീയ കലാപങ്ങളുടേയും വക്താക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തുന്നത് ആപത്കരമെന്ന് പിണറായി വിജയൻ.

കണ്ണൂര്‍ : ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ. വംശഹത്യയും വര്‍ഗ്ഗീയ കലാപങ്ങളുടേയും വക്താക്കളെ കേരളത്തിലെത്തിച്ച് റോഡ് ഷോ നടത്തുന്നത് നാം കണ്ടു. ഇത് എത്രമാത്രം ആപത്കരമായ നിലയിലേക്കാണ് നാടിനെ കൊണ്ട് പോകുന്നത് എന്ന് ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. 

 പ്രത്യേക സംസ്കാരം രാജ്യത്ത് ഉയര്‍ത്തി കൊണ്ട് വരാൻ ചില ശക്തികൾ ശ്രമിക്കുന്നു. കേരളത്തിലും അതിന് ശ്രമം നടക്കുന്നു. ജനാധിപത്യ വിരുദ്ധ ശക്തികൾക്ക് പരവതാനി വിരിക്കാൻ നാട്ടിൽ സൗകര്യം കൊടുത്താൽ നഷ്ടപ്പെടുന്നത് മഹത്തായ പാരന്പര്യമായിരിക്കുമെന്നും പിണറായി വിജയൻ ഓര്‍മ്മിപ്പിക്കുന്നു. 

പ്രധാന മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ഇതിനിടയിൽ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന രീതി പല മണ്ഡലങ്ങളിലും യുഡിഎഫിനും ബിജെപിക്കും ഇടയിലുണ്ട്. ചില നേതാക്കൾ തന്നെ ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടുമുണ്ട്. സഹായം സ്വീകരിക്കുന്നതിൽ തെറ്റ് എന്തെന്ന്  സ്ഥാനാര്‍ത്ഥികളിൽ ചിലര്‍ പറഞ്ഞതും ഗൗരവമായെടുക്കണമെന്ന് പിണറായി വിജയൻ കണ്ണൂര്‍ പ്രസ്ക്ലബിന്‍റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?