
തിരുവനന്തപുരം: എക്സിറ്റ് പോൾ ഫലം ഇനി എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ഇടത് മുന്നണി വിജയിക്കുമെന്ന് സി ദിവാകരൻ. വിജയം ഉറപ്പിച്ച് തന്നെയാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചിട്ടുണ്ടെന്നും സി ദിവാകരൻ പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കാനണ് ബിജെപി പരിശ്രമിച്ചത്. ശബരിമല വിഷയമുപയോഗിച്ച് വോട്ടു നേടാനുള്ള ശ്രമം നടന്നു.ഇതിനെതിരെ ന്യൂനപക്ഷങ്ങൾ മറുവശത്ത് സംഘടിതമായി ഇടതു പക്ഷത്തിന് വോട്ടു ചെയ്തെന്നും സി ദിവാകരൻ വിശദീകരിച്ചു.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |