
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മിനിറ്റുകൾ മാത്രം അവശേഷിക്കെ ട്വിറ്ററിൽ ഗോ ബാക് മോദി ക്യാപെയ്ൻ ശക്തമാകുന്നു. നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് ഗോ ബാക് മോദി ക്യാംപെയ്ൻ ശക്തമാക്കിയത്.
തമിഴ്നാട്ടിലെയും കേരളത്തിലെയും ബിജെപി വിരുദ്ധ ചേരിയിൽ നിന്നുള്ളവരാണ് ക്യാംപെയ്‌നുമായി രംഗത്ത് വന്നിരിക്കുന്നത്. ക്യാംപെയ്‌നിനൊപ്പം നിരവധി ട്രോളുകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കും എൻഡിഎയ്ക്കും വ്യക്തമായ മേൽക്കൈയാണ് പ്രവചിക്കുന്നത്. വോട്ടെണ്ണൽ മെഷീനിൽ തിരിമറി നടത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തുണ്ട്.