ഒളിക്യാമറാ വിവാദം: തകര്‍ക്കാന്‍ ശ്രമിച്ചവരോട് സഹതാപം മാത്രം; മറുപടി മെയ് 23 നെന്ന് എം കെ രാഘവന്‍

Published : Apr 21, 2019, 06:48 PM ISTUpdated : Apr 21, 2019, 06:52 PM IST
ഒളിക്യാമറാ വിവാദം: തകര്‍ക്കാന്‍ ശ്രമിച്ചവരോട് സഹതാപം മാത്രം; മറുപടി മെയ് 23 നെന്ന് എം കെ രാഘവന്‍

Synopsis

കേരള രാഷ്ട്രീയത്തിൽ സിപിഎം ചതിയൻ ചന്തുവായി മാറിയെന്നും രാഘവൻ

കോഴിക്കോട്: ഒളിക്യാമറാ വിവാദത്തിനുള്ള മറുപടി മെയ് 23 ന് നല്‍കുമെന്ന് കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവൻ. സർക്കാരിനെയും പൊലീസിനെയും ഉപയോഗിച്ച് ഒതുക്കാൻ ശ്രമിച്ചവർക്ക് മറുപടി വോട്ടെണ്ണലിന്‍റെ ദിവസം ലഭിക്കും. തകർക്കാൻ ശ്രമിച്ചവരോട് സഹതാപം തോന്നുന്നു. കേരള രാഷ്ട്രീയത്തിൽ സിപിഎം ചതിയൻ ചന്തുവായി മാറിയെന്നും രാഘവൻ പറഞ്ഞു. 

ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിനായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മദ്യം ഒഴുക്കിയതായി രഘവൻ വെളിപ്പെടുത്തുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?