ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് എം പി വീരേന്ദ്രകുമാര്‍

Published : Mar 11, 2019, 06:40 PM ISTUpdated : Mar 11, 2019, 06:48 PM IST
ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് എം പി വീരേന്ദ്രകുമാര്‍

Synopsis

ജയരാജനും പ്രദീപ് കുമാറുമെല്ലാം എൽഡിഎഫിന്‍റെ സ്ഥാനാർത്ഥികളാണ്. തന്‍റെ പാർട്ടിയുടെയും സ്ഥാനാർത്ഥികളാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് പി ജയരാജന്‍ ജയിക്കേണ്ടത് ജനാധിപത്യത്തിന്‍റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പി. ജനങ്ങളുടെ കൂടെ നിന്നതിന് എന്നും അക്രമം നേരിട്ടയാളാണ് ജയരാജൻ എന്നും വിരേന്ദ്ര കുമാര്‍ പറഞ്ഞു.

ജയരാജനും പ്രദീപ് കുമാറുമെല്ലാം എൽഡിഎഫിന്‍റെ സ്ഥാനാർത്ഥികളാണ്. ഇരുവരും തന്‍റെ പാർട്ടിയുടെയും സ്ഥാനാർത്ഥികളാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. എൽഡിഎഫ് കോഴിക്കോട് ലോക്സഭ മണ്ഡലം കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുന്നണിയിൽ ചർച്ച ചെയ്തു. എല്‍ഡിഎഫിനെ വിജയിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. എല്‍ഡിഎഫിൽ തിരിച്ചെത്താനായതിൽ സന്തോഷമുണ്ടെന്നും വീരേന്ദ്രകുമാര്‍ വ്യക്തമാക്കി. ബിജെപിയുടേത് ഇന്ത്യൻ ജനാധിപത്യത്തെ സംസ്കരിക്കുന്ന രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?