വോ​ട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ്​ ഉദ്യോ​ഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു

Published : Apr 29, 2019, 11:43 AM IST
വോ​ട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ്​ ഉദ്യോ​ഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു

Synopsis

വോ​ട്ടെടുപ്പ് നടക്കുന്നതിനിടെ ഉദ്യോ​ഗസ്ഥയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എന്നാൽ വൈദ്യസഹായം ലഭ്യമാക്കുന്നതിന്​ മുമ്പ്​ ത​ന്നെ ഉദ്യോഗസ്ഥ മരണപ്പെട്ടുവെന്ന് കാന്ത റാവു വ്യക്​തമാക്കി​.

ഭോപ്പാൽ: വോ​ട്ടെടുപ്പിനിടെ തെരഞ്ഞെടുപ്പ്​ ഉദ്യോ​ഗസ്ഥ ഹൃദയാഘാതം മൂലം മരിച്ചു. മധ്യപ്രദേശിലെ സൗൻസർ എരിയയിലെ ലോദികേഡ ബൂത്തിലാണ് സംഭവം. സുനന്ദ കോടേക്കാർ എന്ന ഉദ്യോഗസ്ഥയാണ്​ ഹൃദയാഘാതം മൂലം മരിച്ചതെന്ന്​ മുഖ്യതെരഞ്ഞെടുപ്പ്​ ഓഫീസർ വി എൽ കാന്ത റാവു പറഞ്ഞു.

വോ​ട്ടെടുപ്പ് നടക്കുന്നതിനിടെ ഉദ്യോ​ഗസ്ഥയ്ക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എന്നാൽ വൈദ്യസഹായം ലഭ്യമാക്കുന്നതിന്​ മുമ്പ്​ ത​ന്നെ ഉദ്യോഗസ്ഥ മരണപ്പെട്ടുവെന്ന് കാന്ത റാവു വ്യക്​തമാക്കി​. ആറ്​ ലോക്​സഭ സീറ്റുകളിലേക്കും ഒരു നിയമസഭ സീറ്റിലേക്കുമുള്ള ഉപതെരഞ്ഞടുപ്പാണ്​ മധ്യപ്രദേശിൽ നടക്കുന്നത്​. 

ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളിലാണ് പോളിംഗ് പുരോ​ഗമിക്കുന്നത്. മഹാഹാരാഷ്ട്രയിലും ഒഡിഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. അനന്ത്നാഗിലും ബംഗാളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനവിധി തേടുന്നവരിൽ കനയ്യകുമാറും ഊർമ്മിളയും അടക്കമുള്ള പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?