ജയിക്കുമെന്ന് ഉറപ്പാണ്; വലിയ ഭൂരിപക്ഷത്തോടെ: കുഞ്ഞാലിക്കുട്ടി

Published : Apr 21, 2019, 09:58 AM IST
ജയിക്കുമെന്ന് ഉറപ്പാണ്; വലിയ ഭൂരിപക്ഷത്തോടെ: കുഞ്ഞാലിക്കുട്ടി

Synopsis

 കേരളത്തിൽ യുഡിഎഫ് അനുകൂലതരംഗമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട്

മലപ്പുറം: വലിയ പ്രതീക്ഷയോടെയാണ് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കുഞ്ഞാലിക്കുട്ടി. കേരളത്തിൽ യുഡിഎഫ് അനുകൂലതരംഗമാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുസ്ലീം ലീഗിന്‍റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന മലപ്പുറത്ത് എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ വി പി സാനുവാണ് കുഞ്ഞാലിക്കുട്ടിയെ എതിരിടാന്‍ എത്തിയിട്ടുള്ളത്. 2004 ല്‍ മഞ്ചേരി മണ്ഡലമായിരുന്നപ്പോള്‍ ടി കെ ഹംസയിലൂടെ അട്ടിമറി വിജയം നേടിയ ചരിത്രത്തെ കൂട്ടുപിടിച്ചാണ് ഇടതുക്യാമ്പുകള്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നത്. 

എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥി വി ഉണ്ണികൃഷ്ണനും മലപ്പുറത്ത് മികച്ച വോട്ട് പ്രതീക്ഷയിലാണ്. ഇ അഹമ്മദിന്‍റെ നിര്യാണത്തെതുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെ പാര്‍ലമെന്‍റിലെത്തിയ പി കെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് യുഡിഎഫ്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?