മമത ബാനർജിയുടെ ബയോപിക്ക് ട്രെയിലർ വെബ്സൈറ്റുകളിൽനിന്ന് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published Apr 24, 2019, 5:06 PM IST
Highlights

ചിത്രത്തിന്റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്നും അത് പരിശോധിച്ച് വരുകയാണെന്നും അതിനാലാണ് ചിത്രം പിൻവലിച്ചതെന്നും കമ്മീഷൻ വ്യക്തമാക്കി. 
 

ദില്ലി: ബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൺ കോൺ​ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ വെബ്സൈറ്റുകളിൽനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിൻവലിച്ചു. 'ബാഗിനി: ബംഗാള്‍ ടൈഗ്രസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മൂന്ന് പ്ര​ധാന വെബ്സൈറ്റുകളിൽനിന്നാണ് പിൻ‌വലിച്ചത്. ചിത്രത്തിന്റെ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്നും അത് പരിശോധിച്ച് വരുകയാണെന്നും അതിനാലാണ് ചിത്രം പിൻവലിച്ചതെന്നും കമ്മീഷൻ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പുമായോ ഏതെങ്കിലും രാഷട്രീയ പാർട്ടികളുമായോ നേതാക്കളുമായോ ബന്ധപ്പെട്ടതോ ആയ ബയോപിക്കുകൾ ഇലക്ട്രോണിക് മാധ്യമം വഴി പ്രദർശിപ്പിക്കരുത് ‌മാതൃക പെരുമാറ്റച്ചട്ട ലംഘനമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ബാ​ഗിനിയുടെ ട്രെയിലർ വെബ്സൈറ്റുകളിലൂടെ പുറത്തുവിട്ടത്. ഇലക്ട്രോണിക് മാധ്യമം വഴി പ്രദർശിപ്പിച്ച ബാഗിനിയുടെ ട്രെയിലറുമായി ബന്ധപ്പെട്ട് ഇതുവരെ 574 ഫേസ്ബുക്ക് പോസ്റ്റ്, 49 ട്വീറ്റ്, രണ്ട് യുട്യൂബ് വീഡിയോകൾ, മൂന്ന് വാട്സ്ആപ്പ് സന്ദേശങ്ങൾ എന്നിവ കമ്മീഷൻ നീക്കം ചെയ്തിട്ടുണ്ട്. 
  

click me!