ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സംഘര്‍ഷം; ക്യൂ നിന്ന വോട്ടര്‍ കൊല്ലപ്പെട്ടു

Published : Apr 23, 2019, 03:44 PM ISTUpdated : Apr 23, 2019, 03:46 PM IST
ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ്-തൃണമൂല്‍ സംഘര്‍ഷം; ക്യൂ നിന്ന വോട്ടര്‍ കൊല്ലപ്പെട്ടു

Synopsis

മുര്‍ഷിദാബാദിലെ ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ വോട്ട് ചെയ്യാനായി ക്യൂ നിന്നയാള്‍ കൊല്ലപ്പെട്ടുവെന്ന് ദേശീയ വാര്‍ത്താ എജന്‍സിയായ എ എന്‍ ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്

കൊല്‍ക്കത്ത: പൊതുതെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിക്കുകയാണ്. കേരളടക്കം 13 സംസ്ഥാനങ്ങളിലായി 116 മണ്ഡലങ്ങളിലുള്ളവരാണ് മൂന്നാം ഘട്ടത്തില്‍ രാജ്യത്തിന്‍റെ വിധി എഴുതുന്നത്. വോട്ടെടുപ്പ് നടക്കുന്ന പല കേന്ദ്രങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

പോളിംഗ് ബൂത്തുകളിലും വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വേദിയാകുന്നുവെന്നാണ് പശ്ചിമ ബംഗാളില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. മുര്‍ഷിദാബാദിലെ ബലിഗ്രാമിലെ പോളിംഗ് ബൂത്തില്‍ കോണ്‍ഗ്രസ് - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍ വോട്ട് ചെയ്യാനായി ക്യൂ നിന്നയാള്‍ കൊല്ലപ്പെട്ടുവെന്ന് ദേശീയ വാര്‍ത്താ എജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന്‍റെ കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?