
പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും വോട്ട് ചെയ്തവരുടെ എണ്ണം മൂന്ന് മണിയോടെ ഒരു ലക്ഷം കഴിഞ്ഞു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയോജക മണ്ഡലങ്ങളിലും അന്‍പത് ശതമാനത്തിലധികം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പേരാണ് പത്തനംതിട്ട മണ്ഡലത്തില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്. എന്നാല്‍ ഇക്കുറി തെക്കന്‍ ജില്ലകളില്‍ ഏറ്റവും കനത്ത പോളിംഗ് നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലത്തില്‍ വര്‍ധിച്ച വോട്ടുശതമാനം ആരെ തുണയ്ക്കും എന്ന കാര്യം കണ്ടറിയണം.
കാഞ്ഞിരപ്പള്ളി 1,08,800
പൂഞ്ഞാർ 1,07,224
തിരുവല്ല 1,07,421
റാന്നി 1,07,096
ആറന്മുള 1,25,895
കോന്നി 1,12,040
അടൂർ 1,14,709