മണിപ്പൂരിൽ കോൺഗ്രസിന് ആഹ്ലാദം: മതേതര ജനാധിപത്യ സഖ്യം പിന്തുണ പ്രഖ്യാപിച്ചു

By Web TeamFirst Published Apr 2, 2019, 11:11 PM IST
Highlights

ചുരാചന്ദ്‌പുർ ജില്ലയിലെ മുൻ സ്വയംഭരണ ജില്ലാ കൗൺസിലിലെ എട്ടംഗങ്ങൾ കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് തീരുമാനം

ഇംഫാൽ: മണിപ്പൂരിൽ മൂന്നാം മുന്നണിയിലെ നാല് രാഷ്ട്രീയ കക്ഷികൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ചുരാചന്ദ്‌പുർ ജില്ലയിലെ മുൻ സ്വയംഭരണ ജില്ലാ കൗൺസിലിലെ എട്ടംഗങ്ങൾ കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് തീരുമാനം

മതേതരത്വ ജനാധിപത്യ സഖ്യം രൂപീകരിച്ചത് എട്ട് രാഷ്ട്രീയ പാർട്ടികൾ ചേർന്നാണ്. ആംആദ്മി പാർട്ടി, രാഷ്ട്രീയ ജനഹിത് സംഘർഷ് പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, മണിപ്പുർ പീപ്പിൾസ് കൗൺസിൽ, ജനതാദൾ എസ്, തൃണമൂൽ കോൺഗ്രസ്, ഡെമോക്രാറ്റിക് ഭാരതീയ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയാണ് മൂന്നാം മുന്നണിയിൽ അംഗങ്ങൾ.

ജനതാദൾ എസ്, തൃണമൂൽ കോൺഗ്രസ്, ഡെമോക്രാറ്റിക് ഭാരതീയ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്. 

മണിപ്പുരിലെ രണ്ട് സീറ്റുകളിലുമായി ആകെ 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. ഒ നബകിഷോർ സിങ്, കെ ജയിംസ് എന്നിവരാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ.

click me!