രാജ്യത്തിന് വേണ്ടി വോട്ട് നൽകൂ; കന്നി സമ്മതിദായകരോട് വോട്ട് ചോദിച്ച് മോദി

Published : Apr 09, 2019, 05:16 PM IST
രാജ്യത്തിന് വേണ്ടി വോട്ട് നൽകൂ; കന്നി സമ്മതിദായകരോട് വോട്ട് ചോദിച്ച് മോദി

Synopsis

വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നടപടിയിൽ ഭാ​ഗമാകാനും മോദി അഭ്യർത്ഥിച്ചു.  

ദില്ലി: രാജ്യത്തെ ശക്തമാക്കുന്നതിന്, ശക്തിയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതിനായി രാജ്യത്തിന് വേണ്ടി വോട്ട് നൽകാൻ കന്നി വോട്ടർമാരോട് അഭ്യർത്ഥിച്ച് നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്ത് രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക നടപടിയിൽ ഭാ​ഗമാകാനും മോദി അഭ്യർത്ഥിച്ചു.

''നിങ്ങൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായിക്കഴിഞ്ഞു. രാജ്യത്തെ ഒരു പാവപ്പെട്ട കുടുംബത്തിന് വീട് വച്ചു നൽകാൻ, കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാൻ നിങ്ങളുടെ കന്നിവോട്ട് നൽകാൻ തയ്യാറാണോ?'' മോദി ചോദിച്ചു. ബാലാക്കോട്ടെ വ്യോമാക്രമണത്തെ മുൻനിർത്തിയും മോദി വോട്ടഭ്യർത്ഥന നടത്തി. ധീരരായ വ്യോമസേന പൈലറ്റുമാർക്കുള്ള ബഹുമതിയായി നിങ്ങളുടെ ആദ്യവോട്ട് നൽകാമോ എന്നായിരുന്നു മോദിയുടെ ചോദ്യം. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?