'എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി'; സ്വന്തം മണ്ഡലത്തിലെ സംഘര്‍ഷം അറിയാത്തതിന് സ്ഥാനാര്‍ത്ഥിയുടെ ന്യായീകരണം!!

Published : Apr 29, 2019, 05:44 PM ISTUpdated : Apr 29, 2019, 05:48 PM IST
'എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി'; സ്വന്തം മണ്ഡലത്തിലെ സംഘര്‍ഷം അറിയാത്തതിന് സ്ഥാനാര്‍ത്ഥിയുടെ ന്യായീകരണം!!

Synopsis

'ബെഡ് കോഫി' സമയത്തിന് ലഭിക്കാഞ്ഞതിനാല്‍ താന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി എന്നാണ് മൂണ്‍മൂണ്‍ സെന്‍ പറ‌ഞ്ഞത്.  

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയതിന് ബെഡ് കോഫിയെ കുറ്റം പറഞ്ഞ് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ മൂണ്‍മൂണ്‍സെന്‍. ബെഡ് കോഫി സമയത്തിന് ലഭിക്കാഞ്ഞതിനാല്‍ താന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി എന്നാണ് മൂണ്‍മൂണ്‍ സെന്‍ പറ‌ഞ്ഞത്. സ്വന്തം ജനവിധി എന്താണെന്ന് നിര്‍ണയിക്കപ്പെടുന്ന ദിവസമാണ് സ്ഥാനാര്‍ത്ഥി ഉണരാന്‍ വൈകിപ്പോയത്!

"അവരെനിക്ക് വളരെ വൈകിയാണ് ബെഡ്കോഫി തന്നത്. അതുകൊണ്ട് ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകിപ്പോയി. എന്താണ് പറയേണ്ടത്, എനിക്കറിഞ്ഞു കൂടാ." സംഘര്‍ഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മൂണ്‍മൂണ്‍ സെന്നിന്‍റെ മറുപടി ഇങ്ങനെയായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് രാവിലെയാണ് ബംഗാളിലെ അസനോള്‍ മണ്ഡലത്തില്‍ സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരും തമ്മില്‍ പോളിംഗ് ബൂത്തിന് മുമ്പില്‍ ഏറ്റുമുട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ബിജെപിയുടെ ബാബുല്‍ സുപ്രിയോ ആണ് മൂണ്‍മൂണ്‍സെന്നിന്‍റെ എതിരാളി. സിറ്റിങ് എംപി കൂടിയായ സുപ്രിയോയുടെ കാറും സംഘര്‍ഷത്തിനിടെ ആക്രകമിക്കപ്പെട്ടതായാണ് വിവരം. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?