കേരളത്തിലെ ജനങ്ങള്‍ക്ക് മാറ്റം വേണം; മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് രവിശങ്കര്‍ പ്രസാദ്

Published : Mar 14, 2019, 02:41 PM ISTUpdated : Mar 14, 2019, 02:42 PM IST
കേരളത്തിലെ ജനങ്ങള്‍ക്ക് മാറ്റം വേണം; മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് രവിശങ്കര്‍ പ്രസാദ്

Synopsis

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങ് ബിജെപിയില്‍  ചേര്‍ന്നപ്പോള്‍ ഇതൊരു ട്രെയിലര്‍ മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്


ദില്ലി: കോണ്‍ഗ്രസിനെ ഞെട്ടിച്ച് കൂടുതല്‍ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് രവി ശങ്കര്‍ പ്രസാദിന്റെ പ്രതികരണം.  കേരളത്തിലെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് രവി ശങ്കര്‍ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസിലെത്തുമെന്നും രവി ശങ്കര്‍ പ്രസാദ് ഉറപ്പ് നല്‍കുന്നു.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ സിങ് ബിജെപിയില്‍  ചേര്‍ന്നപ്പോള്‍ ഇതൊരു ട്രെയിലര്‍ മാത്രമാണെന്നായിരുന്നു രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. നാലുദിവസം മുന്‍പ് വരെ ബിജെപിയ്ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ഞ‌െട്ടലിലാണ് കോണ്‍ഗ്രസ് ആസ്ഥാനം. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത് 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?