എക്സിറ്റ് പോളുകളെ തള്ളാനോ ഉൾക്കൊള്ളാനോ ഇല്ലെന്ന് മുല്ലപ്പള്ളി

Published : May 20, 2019, 03:13 PM ISTUpdated : May 20, 2019, 03:14 PM IST
എക്സിറ്റ് പോളുകളെ തള്ളാനോ ഉൾക്കൊള്ളാനോ ഇല്ലെന്ന് മുല്ലപ്പള്ളി

Synopsis

തിരുവനന്തപുരത്ത് ബിജെപി ജയിച്ചേക്കാമെന്ന ചില എകിസ്റ്റ് പോള്‍ പ്രവചനങ്ങളേയും മുല്ലപ്പള്ളി തള്ളിക്കളയുന്നു. 

തിരുവനന്തപുരം: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എക്സിറ്റ് പോളിനെ പൂർണമായി നിരാകരിക്കാനോ ഉൾക്കൊള്ളാനോ തയാറല്ല. എക്സിറ്റ് പോൾ ഫലം എന്തായാലും കേരളത്തില്‍ യുഡിഎഫിന് വൻ വിജയം ഉറപ്പാണ്. കേരളത്തിൽ ഇടത് പക്ഷം തകർന്നടിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരത്ത് ബിജെപി ജയിച്ചേക്കാമെന്ന ചില എകിസ്റ്റ് പോള്‍ പ്രവചനങ്ങളേയും മുല്ലപ്പള്ളി തള്ളിക്കളയുന്നു. എന്‍ഡിഎ ഇക്കുറിയും അക്കൗണ്ട് തുറക്കില്ലെന്നും  തിരുവനന്തപുരത്ത് തരൂർ തന്നെ ജയിക്കുമെന്നും കേരളത്തിലെ ഇരുപത് സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?