തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നിലായി; കോൺഗ്രസിനെതിരെ മുസ്ലീം ലീഗ്

Published : Apr 29, 2019, 02:44 PM ISTUpdated : Apr 29, 2019, 02:59 PM IST
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പിന്നിലായി;  കോൺഗ്രസിനെതിരെ മുസ്ലീം ലീഗ്

Synopsis

ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ് തുടങ്ങിയ നേതാക്കളോട് ലീഗിലെ യുവ നേതൃത്വമാണ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്

പാണക്കാട്: മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായെന്നും പ്രചാരണത്തിന്‍റെ ആദ്യ ഘട്ടത്തിൽ വടകരയിലും കോഴിക്കോടുമടക്കമുള്ള മണ്ഡലങ്ങളിലും മുസ്ലീം ലീഗിന് സ്വന്തം നിലയിൽ പ്രചാരണം നടത്തേണ്ടി വന്നെന്നും യോഗത്തിൽ വിമർശനമുണ്ടായി. 

സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമായിരുന്നു. എന്നാൽ ഇത് മുതലാക്കുന്ന തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും കോൺഗ്രസ് തുടക്കത്തിൽ പരാജയപ്പെട്ടുവെന്നും യോഗത്തിൽ വിമർശനമുയർന്നു.

ഹൈദരലി ശിഹാബ് തങ്ങൾ, കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, കെ പി എ മജീദ് തുടങ്ങിയ നേതാക്കളോട് ലീഗിലെ യുവ നേതൃത്വമാണ് കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?