പി വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണം; കോൺഗ്രസ് നേതാവിനെതിരെ മുസ്ലീം ലീഗുകാരുടെ പ്രതിഷേധം

Published : Mar 12, 2019, 04:42 PM ISTUpdated : Mar 12, 2019, 04:55 PM IST
പി വി അന്‍വറുമായി ചര്‍ച്ച നടത്തിയെന്ന് ആരോപണം; കോൺഗ്രസ് നേതാവിനെതിരെ മുസ്ലീം ലീഗുകാരുടെ പ്രതിഷേധം

Synopsis

ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ പി വി അൻവർ അവിചാരിതമായി എത്തുകയായിരുന്നുവെന്നാണ് എം എൻ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം.

പൊന്നാനി: പൊന്നാനി ഇടതുമുന്നണി സ്ഥാനാർത്ഥി പി വി അൻവറുമായി ചർച്ച നടത്തിയെന്നാരോപിച്ച് ലീഗ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് നേതാവിനെ ന വഴിയില്‍ തടഞ്ഞു.   കെ പി സി സി അംഗം എം എൻ കുഞ്ഞഹമ്മദ് ഹാജിക്കെതിരെയാണ് മുസ്ലീം ലീഗ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൊന്നാനിയില്‍ വെന്നിയരിൽ വച്ചാണ് ലീഗ് അണികള്‍ കുഞ്ഞഹമ്മദിന്‍റെ കാർ തടഞ്ഞു നിർത്തി പ്രതിഷേധിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ പി വി അൻവർ അവിചാരിതമായി എത്തുകയായിരുന്നുവെന്നാണ് എം എൻ കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. അന്‍വറുമായി ഒരു ചര്‍ച്ചയും നടത്തിയില്ലെന്നും കുഞ്ഞഹമ്മദ് വിശദീകരിച്ചു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?