ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന്‌ മോദിയില്‍ നിന്ന്‌ പഠിച്ചു; രാഹുല്‍ ഗാന്ധി

By Web TeamFirst Published May 12, 2019, 8:59 AM IST
Highlights

"രാജ്യത്തെ ജനങ്ങള്‍ പറയുന്നതെന്താണെന്ന്‌ കേള്‍ക്കാതെ നിങ്ങള്‍ അവിടം ഭരിച്ചാല്‍, ആ രാജ്യം നന്നായിരിക്കില്ല. നരേന്ദ്രമോദിയില്‍ നിന്ന്‌ ബിജെപിയില്‍ നിന്ന്‌ ആര്‍എസ്‌എസില്‍ നിന്ന്‌ ഞാന്‍ പഠിക്കുകയാണ്‌. "

ഷാജാപൂര്‌: പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി സമ്പൂര്‍ണ പരാജയമാണെന്ന്‌ ആവര്‍ത്തിച്ച്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു രാജ്യം എങ്ങനെ ഭരിക്കരുതെന്ന്‌ കാട്ടിത്തന്നത്‌ അദ്ദേഹമാണെന്ന്‌ രാഹുല്‍ അഭിപ്രായപ്പെട്ടു.

"രാജ്യത്തെ ജനങ്ങള്‍ പറയുന്നതെന്താണെന്ന്‌ കേള്‍ക്കാതെ നിങ്ങള്‍ അവിടം ഭരിച്ചാല്‍, ആ രാജ്യം നന്നായിരിക്കില്ല. നരേന്ദ്രമോദിയില്‍ നിന്ന്‌ ബിജെപിയില്‍ നിന്ന്‌ ആര്‍എസ്‌എസില്‍ നിന്ന്‌ ഞാന്‍ പഠിക്കുകയാണ്‌. ഞാന്‍ നിങ്ങളില്‍ നിന്നും പഠിക്കുന്നുണ്ട്‌, എല്ലാവരില്‍ നിന്നും പഠിക്കുന്നുണ്ട്‌." മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ റാലിക്ക്‌ ശേഷം രാഹുല്‍ പറഞ്ഞു.

പ്രസംഗിക്കുകയും പ്രതികരണങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്‌ പ്രധാനമന്ത്രി ജോലിയെന്നാണ്‌ മോദി കരുതുന്നത്‌. പക്ഷേ, ആ ജോലി നയപരമായ ചിന്തയുടേത്‌ കൂടിയാണ്‌. ജോലിയില്‍ ആ നയം അദ്ദേഹത്തിനില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി. 

click me!