ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്; മോദിക്കെതിരെ യെച്ചൂരി

Published : Apr 01, 2019, 04:29 PM ISTUpdated : Apr 01, 2019, 05:23 PM IST
ഇന്ത്യക്കാരെ ഹിന്ദുക്കളെന്നും അല്ലാത്തവരുമെന്ന് തരംതിരിക്കുന്നതാണ് മോദിയുടെ നിലപാട്;  മോദിക്കെതിരെ യെച്ചൂരി

Synopsis

രാഹുൽ ഹിന്ദു മേഖലയിൽ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം. ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് സീതാറാം യെച്ചൂരി

തിരുവല്ല: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി സീതാറാം യെച്ചൂരി. രാജ്യത്തെ ജനങ്ങളെ ഹിന്ദുക്കളും അഹിന്ദുക്കളുമായി വേർതിരിച്ച് കാണുന്നതാണ് നരേന്ദ്ര മോദിയുടെ വികലമായ നിലപാടെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ആരോപിച്ചു. രാഹുൽ ഹിന്ദു മേഖലയിൽ നിന്ന് പേടിച്ച് ഒളിച്ചോടിയെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് വിമർശനം.

ഹിന്ദുത്വ ഇന്ത്യയെന്ന കാഴ്ചപ്പാടിനെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിൽ യു ഡി എഫ് ആണ് മുഖ്യഎതിരാളിയെന്നും യെച്ചൂരി തിരുവല്ലയിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി പറഞ്ഞു. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?