കെ സുരേന്ദ്രനൊപ്പം പ്രചാരണത്തിനിറങ്ങി ഭാര്യ ഷീബയും, മകൾ ഗായത്രിയും

Published : Apr 09, 2019, 10:42 PM IST
കെ സുരേന്ദ്രനൊപ്പം പ്രചാരണത്തിനിറങ്ങി ഭാര്യ ഷീബയും, മകൾ ഗായത്രിയും

Synopsis

ആറന്മുളയിലെ ഉദ്ഘാടന പരിപാടികൾ അവസാനിച്ചതിനുശേഷം മറ്റ് പ്രദേശങ്ങളിൽ പോകവേയാണ് ഷീബയും മകൾ ഗായത്രിയും തുറന്ന വാഹനത്തിൽ കയറിയത്. പിന്നീടുള്ള സ്വീകരണ സ്ഥലങ്ങളിലെത്തുമ്പോൾ മൂവരും ഒന്നിച്ചിറങ്ങി വോട്ടഭ്യർഥിക്കുകയായിരുന്നു.

പത്തനംതിട്ട: എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രനൊപ്പം പ്രചാരണത്തിനിറങ്ങി ഭാര്യ ഷീബയും മകൾ ​ഗായത്രിയും. ആറന്മുള മണ്ഡലപര്യടനത്തിന്റെ ഉദ്ഘാടനത്തിനാണ് സുരേന്ദ്രനൊപ്പം കുടുംബവും പങ്കുചേർന്നത്. പൂക്കൾ വിതറിയും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചുമാണ് പ്രവർത്തകർ സുരേന്ദ്രനെ സ്വീകരിച്ചത്.

ആറന്മുളയിലെ ഉദ്ഘാടന പരിപാടികൾ അവസാനിച്ചതിനുശേഷം മറ്റ് പ്രദേശങ്ങളിൽ പോകവേയാണ് ഷീബയും മകൾ ഗായത്രിയും തുറന്ന വാഹനത്തിൽ കയറിയത്. പിന്നീടുള്ള സ്വീകരണ സ്ഥലങ്ങളിലെത്തുമ്പോൾ മൂവരും ഒന്നിച്ചിറങ്ങി വോട്ടഭ്യർഥിക്കുകയായിരുന്നു. കുമ്പഴ, വലഞ്ചുഴി, കല്ലറക്കടവ് വഴി നഗരങ്ങളിലും തുടർന്ന് ഓമല്ലൂർ, ചെന്നീർക്കര, മെഴുവേലി പഞ്ചായത്തുകളിലും സുരേന്ദ്രൻ പര്യടനം നടത്തി.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?