തന്നെയും കോൺ​ഗ്രസിനെയും തെറ്റിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസിന്‍റെ വോട്ട് ചോരില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Published : Apr 21, 2019, 12:04 PM ISTUpdated : Apr 21, 2019, 12:17 PM IST
തന്നെയും കോൺ​ഗ്രസിനെയും തെറ്റിപ്പിക്കാന്‍ ശ്രമം; കോണ്‍ഗ്രസിന്‍റെ വോട്ട് ചോരില്ലെന്ന് എന്‍കെ പ്രേമചന്ദ്രന്‍

Synopsis

ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധയിൽ പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായും എൻകെ പ്രേമചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.  

കൊല്ലം: കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി എൻകെ പ്രേമചന്ദ്രൻ. കോൺ​ഗ്രസിനെയും തന്നെയും തമ്മിൽ തെറ്റിക്കാനാണ് എൽഡിഎഫിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധയിൽ പ്രചാരണത്തിന് യുഡിഎഫ് വിട്ട് നിൽക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതായും എൻകെ പ്രേമചന്ദ്രൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.   

ഇത്രയും വിസ്മയകരമായ പ്രചാരണം നടത്തുന്ന കോൺ​ഗ്രസ് പ്രവർത്തകർ ​രം​ഗത്തില്ലായെന്നാണ് തോമസ് ഐസക്കിനെ പോലുള്ളൊരു നേതാവ് പത്രസമ്മേളനത്തിൽ പറഞ്ഞത്. ബിന്ദു കൃഷ്ണ, അസീസ്, സുവർണ രാജശേഖരൻ തുടങ്ങിയ‌ നേതാക്കളെ കാണാനില്ലെന്ന് പറയുന്നത് എന്തൊരു ബാലിശമാണ്. ചവറയിൽ താനും ബിന്ദു കൃഷ്ണയും ഷിബു ബേബി ജോണും ചേർന്ന് ഏകദേശം മൂവായിരത്തോളം ഇരുചക്രവാ​ഹന അകംബടിയോടെ നടത്തിയ റോഡ് ഷോയിൽ വലിയ പിന്തുണയാണ് കോൺ​ഗ്രസ് പ്രവർത്തകർ നൽകിയത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് നൽകുന്നതിനെക്കാളും അഭിമാനത്തോടുകൂടി നെഞ്ചേറ്റിയാണ് കോൺ​ഗ്രസ് പ്രവർത്തകർ തന്നെ പിന്തുണയ്ക്കുന്നത്.   

ആർഎസ്പിക്കൊരു ഷാഡോ കമ്മിറ്റിയുണ്ട്. എന്നാൽ ഒരു കോൺ​ഗ്രസ് പ്രവർത്തകർ നിർജീവമായോ നിഷ്ക്രീയമായോ നിൽകുന്നുണ്ടെന്ന് കാണിച്ച് ഇതുവരെ ഒരു പരാതിപോലും ലഭിച്ചിട്ടില്ല. എണ്ണയിട്ട യന്ത്രം പോലെ ചടുലമായി പ്രവർത്തിക്കുന്ന കോൺ​ഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് തന്നെയും കോ​ൺ​ഗ്രസിനെയും തെറ്റിപ്പിച്ച് മുതലെടുക്കാനാണ് തോമസ് ഐസക്കിനെപോലുള്ള ഉന്നതനായ നേതാവ് ശ്രമിക്കുന്നത്. പ്രചാരണം അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ പാളയത്തിൽ പടയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.

പ്രേമചന്ദ്രന് കോൺ​ഗ്രസ് കൃത്യമായ പിന്തുണ നൽകുന്നില്ലെന്നും പ്രചാരണ പ്രവർത്തനങ്ങൾ കോൺ​ഗ്രസിന്റെ ഭാ​ഗത്തുനിന്നും മന്ദ​ഗതിയിലാണെന്നുമാണ് എൽഡിഎഫിന്റെ പ്രധാന ആരോപണം. ഇത് കോൺ​ഗ്രസിനെയും ആർഎസ്പിയെയും ഭിന്നിപ്പിക്കാനുള്ള എൽഡിഎഫിന്റെ തന്ത്രമാണെന്നായിരുന്നു യുഡിഎഫ് നേതാക്കളുടെ മറുപടി.

അതേസമയം, ആർഎസ്പിക്കകത്ത് ഷാഡ‌ോ സംഘം പ്രവർത്തിക്കുന്നെന്ന പ്രേമചന്ദ്രൻറെ പ്രസ്താവനയ്ക്കെതിരെ സിപിഎം ​രം​ഗത്തെത്തി. കോൺഗ്രസുകാരെ വിശ്വാസമില്ലാത്തത് കൊണ്ടാണ് പ്രേമചന്ദ്രൻ ഷാഡോ സംഘത്തെ ഏർപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജൻ പറഞ്ഞു. ഈ ഷാഡോ സംഘം കോൺ​ഗ്രസിന്റെ അറിവോടുകൂടിയാണോ ആർഎസ്പി പ്രവർത്തിപ്പിക്കുന്നത് എന്ന കാര്യത്തില്‍ പ്രേമചന്ദ്രൻ മറുപടി പറയണമെന്നും സിപിഎം വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?