കേരളത്തിൽ ജയിക്കാൻ കള്ളവോട്ട് വേണ്ട; തോമസ് ഐസക്

Published : Apr 28, 2019, 11:30 AM IST
കേരളത്തിൽ ജയിക്കാൻ കള്ളവോട്ട് വേണ്ട; തോമസ് ഐസക്

Synopsis

കള്ളവോട്ടിന്‍റെ പേരിൽ വരുന്ന എന്ത് അന്വേഷണവും നേരിടാൻ തയ്യാറെന്ന് തോമസ് ഐസക് 

കൊച്ചി: കേരളത്തിൽ സിപിഎമ്മിന് ജയിക്കാൻ കള്ളവോട്ടിന്‍റെ ആവശ്യമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ഇതിനകം വിശദീകരണം നൽകിയിട്ടുണ്ട്. അതിനപ്പുറം കോൺഗ്രസ് ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ട കാര്യം തൽക്കാലം ഇല്ലെന്നും തോമസ് ഐസക് വിശദീകരിച്ചു. 

കാസര്‍കോട് മണ്ഡലത്തിൽ സിപിഎം പ്രതിനിധികൾ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് കോൺഗ്രസ് ദൃശ്യങ്ങൾ പുറത്ത് വിട്ട സാഹചര്യത്തിലാണ് തോമസ് ഐസകിന്‍റെ വിശദീകരണം. ഏത് അന്വേഷണത്തെ നേരിടാനും സിപിഎം തയ്യാറാണെന്നും തോമസ്  ഐസക് കൊച്ചിയിൽ പറഞ്ഞു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?