കുമ്മനം ഗവർണർ പദവിയിൽ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെ, തിരിച്ചുവരണം: ഒ രാജഗോപാൽ

Published : Mar 04, 2019, 09:37 PM ISTUpdated : Mar 04, 2019, 10:23 PM IST
കുമ്മനം ഗവർണർ പദവിയിൽ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെ, തിരിച്ചുവരണം: ഒ രാജഗോപാൽ

Synopsis

കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കോഴിക്കോട്: മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരൻ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് ഒ രാജഗോപാൽ എംഎൽഎ. താനും പാർട്ടിയിലെ വലിയൊരു  വിഭാഗവും കുമ്മനം രാജശേഖരന്‍ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നു. കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുമ്മനം ഗവർണർ പദവിയിൽ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ്. ഗവർണർ സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് ആഗ്രഹമില്ല. അതിനാൽ തന്നെ അദ്ദേഹത്തെ കേരളത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നും ഒ രാജഗോപാൽ അഭിപ്രായപ്പെട്ടു

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?