ഡിഎംഡികെ എൻഡിഎക്കൊപ്പം തന്നെ ; അണ്ണാ ഡിഎംകെ നേതാക്കൾ വിജയകാന്തിന്‍റെ വീട്ടിൽ

Published : Mar 04, 2019, 06:50 PM IST
ഡിഎംഡികെ എൻഡിഎക്കൊപ്പം തന്നെ ; അണ്ണാ ഡിഎംകെ നേതാക്കൾ വിജയകാന്തിന്‍റെ വീട്ടിൽ

Synopsis

സഖ്യ സഹകരണം സംബന്ധിച്ച് നാളെ ഡിഎംഡികെ ഒദ്യോഗിക പ്രഖ്യാപനം നടത്താനിരിക്കെയാണ് പനീർ സെൽവം നേരിട്ട് വിജയകാന്തിന്‍റെ വസതിയിലെത്തിയത്.  

തമിഴ്നാട് :തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീർസെൽവത്തിന്‍റെ നേതൃത്വത്തിൽ അണ്ണാ ഡിഎംകെ നേതാക്കൾ ഡിഎംഡികെ അധ്യക്ഷൻ വിജയകാന്തുമായി കൂടിക്കാഴ്ച നടത്തുന്നു.

വിജയകാന്തിന്‍റെ വസതിയിലെത്തിയാണ് അണ്ണാ ഡിഎംകെ ചർച്ച നടത്തുന്നത്. സഖ്യ സഹകരണം സംബന്ധിച്ച് നാളെ ഡിഎംഡികെ ഒദ്യോഗിക പ്രഖ്യാപനം നടത്താനിരിക്കെയാണ് പനീർസെൽവം നേരിട്ട് വിജയകാന്തിന്‍റെ വസതിയിലെത്തിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്കൊപ്പം മത്സരിക്കാൻ ഡിഎംഡികെ പാർട്ടിക്കുള്ളിൽ ധാരണയായിരുന്നു. കയ്യിലുള്ള സീറ്റുകൾ വിട്ടുനൽകാൻ കോൺഗ്രസ് വിസമ്മതിച്ചതോടെയാണ് ഡിഎംകെയുമായുള്ള ഡിഎംഡികെയുടെ സഖ്യചർച്ച അവസാനിച്ചത്. ഏഴ് സീറ്റുകളാണ് ഡിഎംകെ സഖ്യത്തോട് വിജയകാന്ത് ആവശ്യപ്പെട്ടിരുന്നത്. രണ്ട് സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് ഡിഎംകെ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഇതോടെ പിഎംകെയ്ക്ക് പിന്നാലെ ഡിഎംഡികെയുമായുള്ള സഖ്യചര്‍ച്ചയ്ക്കും തിരശ്ശീല വീഴുകയായിരുന്നു.

പിന്നീട് വിജയകാന്തുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിയ അണ്ണാഡിഎംകെ നാല് സീറ്റുകള്‍ നല്‍കാമെന്നായിരുന്നു അറിയിച്ചത്. ഒരു രാജ്യസഭാ സീറ്റ് കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ അണ്ണാഡിഎംകെയ്ക്ക് താത്പര്യമില്ല. രണ്ട് മുന്നണിയിലും ഭാഗമാകാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള കരുത്ത് ഇന്ന് ഡിഎംഡികെയ്ക്ക് ഇല്ല. ചൊവ്വാഴ്ച്ച പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തുന്ന അവസാനവട്ട ചര്‍ച്ചയ്ക്ക് ശേഷം അധ്യക്ഷന്‍ വിജയകാന്ത് സഖ്യപ്രഖ്യാപനം നടത്തും.


 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?