
ദില്ലി: കോണ്‍ഗ്രസ് പ്രകടന പത്രികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി. സൈന്യത്തിന്റെ മനോവീര്യം തകർക്കുന്നതാണ് കോൺഗ്രസ് പ്രകടനപത്രികയെന്ന് നിർമല സീതാരാമൻ ആരോപിച്ചു. വിഘടനവാദികൾക്കും ഭീകരവാദികൾക്കും ഗുണം ചെയ്യുന്നതാണ് പ്രകടനപത്രികയിലെ നിർദേശങ്ങളെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.
പ്രകടന പത്രികയിലൂടെ സാധാരണ വോട്ടര്‍മാരെ ഒപ്പം നിര്‍ത്താൻ കോണ്‍ഗ്രസ് ശ്രമിക്കുന്പോള്‍ ദേശീയതയിലൂന്നി നേരിടുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി . രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം ആയുധമാക്കിയാണ് മോദി കോണ്‍ഗ്രസിനെ നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ തുടക്കം മുതൽ ഊന്നതു രണ്ടു വിഷയങ്ങളിലാണ് . ദേശീയതയിലും ഹിന്ദുത്വത്തിലും .അതിൽ നിന്ന് തിരഞ്ഞെടുപ്പ് അജണ്ട മാറാതിരിക്കാൻ മോദി പ്രത്യേകം ശ്രദ്ധിക്കുന്നു.
പാവപ്പെട്ടവര്‍ക്ക് വര്‍ഷം 72,000 രൂപയും കര്‍ഷക ബജറ്റും വനിതാ ക്ഷേമ പദ്ധതികളും വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പ് അജണ്ട മാറ്റാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇത് ഗ്രാമീണ വോട്ടര്‍മാരെ സ്വാധീനിച്ചേക്കാമെന്ന് വിലയിരുത്തൽ ബി ജെ പി ക്യാന്പിലുമുണ്ടെന്നാണ് വിലയിരുത്തല്‍ . ഈ സാഹചര്യത്തിലാണ് ദേശദ്രോഹ കുറ്റം ചുമത്തുന്ന നിയമം എടുത്തുകളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനത്തെ മോദി കടന്നാക്രമിക്കുന്നത്
കര്‍ശന നടപടികളിലൂടെ രാജ്യത്തെ സുരക്ഷിതമാക്കാൻ കാവൽക്കാരനായ താൻ ശ്രമിക്കുന്പോള്‍ കോണ്‍ഗ്രസ് ദേശ വിരുദ്ധരോട് കൈകോര്‍ക്കുന്നുവെന്നാണ് മോദിയുടെ ആരോപണം . കോണ്‍ഗ്രസ് പ്രകടന പത്രിക വഞ്ചനാപത്രമമെന്ന ആരോപിക്കുന്ന മോദി ബിജെപി തിരഞ്ഞെടുപ്പ് അജണ്ടയിൽ വോട്ടര്‍മാരെ ഉറപ്പിച്ചു നിര്‍ത്താനാണ് ശ്രമിക്കുന്നത്.