രാഹുൽ സുരക്ഷിത മണ്ഡലം തേടിയെന്ന് പരോക്ഷമായി സമ്മതിച്ച് മുനീർ

Published : Apr 03, 2019, 12:53 PM ISTUpdated : Apr 03, 2019, 01:01 PM IST
രാഹുൽ സുരക്ഷിത മണ്ഡലം തേടിയെന്ന് പരോക്ഷമായി സമ്മതിച്ച് മുനീർ

Synopsis

പരമാവധി സീറ്റുകൾ കേരളത്തിൽ നിന്ന് കിട്ടേണ്ടതുണ്ടെന്ന് എം കെ മുനീര്‍ പറഞ്ഞു. അതിനുള്ള ശ്രമത്തിലാണ് മുന്നണിയുള്ളത്.  ഈ നീക്കത്തിനെ ഇടത് മുന്നണി പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും എം കെ മുനീര്‍ 

തിരുവനന്തപുരം: രാഹുൽ സുരക്ഷിത മണ്ഡലം തേടിയെത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് മുനീർ.പിണറായി അടക്കം ഇടത് നേതാക്കളെ പോലെ സുരക്ഷിത മണ്ഡലം തേടിയിട്ടുണ്ട്. അതെങ്ങനെ എതിർക്കാനാവുമെന്ന് എം കെ മുനീര്‍ ചോദിച്ചു. ഇടതുപക്ഷം മതേതര ചേരിയെ ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്ന് എം കെ മുനീർ ആരോപിച്ചു.

രാഹുൽ എത്തുന്നതോടെ 20 സീറ്റിലും വിജയിക്കും. പരമാവധി സീറ്റുകൾ കേരളത്തിൽ നിന്ന് കിട്ടേണ്ടതുണ്ടെന്ന് എം കെ മുനീര്‍ പറഞ്ഞു. അതിനുള്ള ശ്രമത്തിലാണ് മുന്നണിയുള്ളത്.  ഈ നീക്കത്തിനെ ഇടത് മുന്നണി പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും എം കെ മുനീര്‍ പറഞ്ഞു.രമ്യാ ഹരിദാസിനെതിരായ പരാമർശത്തിൽ ലീഗും നിയമ നടപടി സ്വീകരിക്കുമെന്ന് മുനീര്‍ വ്യക്തമാക്കി. 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?