വയനാടിന്‍റെ ചരിത്രം മനസിലാക്കണമെങ്കിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണം: പിണറായി

Published : Apr 11, 2019, 12:09 PM IST
വയനാടിന്‍റെ ചരിത്രം മനസിലാക്കണമെങ്കിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കണം: പിണറായി

Synopsis

രാഹുൽ ഗാന്ധി ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന പ്രസ്താവനയിലൂടെ അമിത്ഷാ വയനാടിനെയാകെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി


കൽപ്പറ്റ: ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പാകിസ്ഥാൻ പരാമ‍ർശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഇന്ത്യയിലാണോ അതോ പാകിസ്ഥാനിലാണോ മത്സരിക്കുന്നതെന്ന പ്രസ്താവനയിലൂടെ അമിത്ഷാ വയനാടിനെയാകെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

വയനാടിന്‍റെ ചരിത്രം അദ്ദേഹത്തിന് അറിയില്ല. അത് മനസിലാക്കണമെങ്കിൽ സ്വാതന്ത്ര്യ സമരത്തിലൊക്കെ പങ്കെടുത്താലല്ലേ പറ്റൂ എന്നും പിണറായി പറഞ്ഞു. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തിന് ശേഷം കൽപ്പറ്റയിൽ ഇടത് മുന്നണിയുടെ റോഡ് ഷോയും നടക്കും.
 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?