കോടികൾ കൊണ്ട് ഇടതുപക്ഷത്തെ വിലയ്‍ക്കെടുക്കാനാകില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Published : Mar 11, 2019, 05:01 PM ISTUpdated : Mar 11, 2019, 05:30 PM IST
കോടികൾ കൊണ്ട് ഇടതുപക്ഷത്തെ വിലയ്‍ക്കെടുക്കാനാകില്ല; ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

Synopsis

ലോക്സഭാ ‍ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപയാണ്  ബിജെപി ചെലവിടാനൊരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു

തിരുവനന്തപുരം: ലോക്സഭാ തെര‍ഞ്ഞെടുപ്പിന് ശേഷം പാർലമെന്‍റിലെത്തുന്ന ഇടതുപക്ഷ സാന്നിധ്യത്തെ ബിജെപി ഭയപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ മണ്ഡലത്തിൽ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കോടികൾ കാണുമ്പോൾ രാഷ്ട്രീയം മറക്കുന്നവരാണ് കോൺഗ്രസ് നേതാക്കള്‍.  എന്നാൽ എത്ര കോടി കാട്ടിയാലും ഇടതുപക്ഷത്തെ ഒരാളെ പോലും സ്വാധീനിക്കാൻ ബിജെപിക്കാകില്ല. ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപയാണ്  ബിജെപി ചെലവിടാനൊരുങ്ങുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. വര്‍ഗ്ഗീയതയ്ക്കെതിരായ ഇടത് നിലപാടിൽ ഒരിക്കലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു. 

 

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?