ജനങ്ങൾ അസംതൃപ്തരാണ്; അധികാരത്തിൽ എത്തേണ്ടത് മതേതര സ‍ർക്കാർ: പിണറായി

Published : Apr 11, 2019, 05:06 PM ISTUpdated : Apr 11, 2019, 05:07 PM IST
ജനങ്ങൾ അസംതൃപ്തരാണ്; അധികാരത്തിൽ എത്തേണ്ടത് മതേതര സ‍ർക്കാർ: പിണറായി

Synopsis

ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തിൽ യുപിഎ സർക്കാരും ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു

കൊയിലാണ്ടി: രാജ്യത്തെ ജനങ്ങൾ അസംതൃപ്തരാണെന്നും മതനിരപേക്ഷ ശക്തി അധികാരത്തിലെത്തേണ്ടത് അനിവാര്യതയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തിൽ യുപിഎ സർക്കാരും ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു. ആ അവസ്ഥയിൽ കൃഷിക്കാർക്കും സാധാരണക്കാർക്കും പാഴ് വാഗ്ദാനങ്ങൾ നൽകിയാണ് മോദി അധികാരത്തിലെത്തിയതെന്നും പിണറായി പറഞ്ഞു.

ബിജെപിയുടെ പ്രകടനപത്രികക്ക് മുൻകാലത്തെ അനുഭവം വച്ച് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും പിണറായി പറഞ്ഞു. കൊയിലാണ്ടിയിലെ എൽഡിഎഫ് റാലിയിൽ സംസാരിക്കവെയാണ് പിണറായി എൻ‍ഡിഎ യുപിഎ സ‍ർക്കാരുകളെ വിമ‍ർശിച്ച് സംസാരിച്ചത്.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?