
കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൂണൂലിട്ട ശിവഭക്തനായ ബ്രാഹ്മണനാണെന്ന് പ്രചരിപ്പിക്കുന്നതെന്തിനെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രം രാഹുൽ അമ്പലങ്ങളിൽ പോകുന്നതെന്തിനാണെന്നും പിണറായി വിജയൻ ചോദിച്ചു.
വീഴ്ചകളിൽ നിന്നും പാഠം പഠിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. പല വിഷയങ്ങളിലും ബിജെപിയുടെയും കോൺഗ്രസിന്‍റെയും സമീപനം ഒന്നാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. കരുനാഗപ്പള്ളിയിലെ പൊതുയോഗത്തിൽ സംസാരിക്കവെയാണ് പിണറായി വിജയൻ രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ നാമനിർദ്ദേശ പത്രിക ഇടതുപക്ഷത്തിനെതിരാണെന്നും കോണ്‍ഗ്രസിന്‍റേത് ബിജെപിയെ തോല്‍പ്പിക്കാന്‍ ഉതകുന്ന സമീപനമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരെത്തെ കുറ്റപ്പെടുത്തിയിരുന്നു.