പശുവിന്‍റെ പേരിൽ ആളെക്കൊല്ലുന്ന സംഘപരിവാറിനൊപ്പമാണ് കോൺഗ്രസെന്ന് പിണറായി

By Web TeamFirst Published Apr 14, 2019, 11:14 AM IST
Highlights

ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സര്‍ക്കാര്‍ താങ്ങുവിലയ്ക്ക് പകരം കര്‍ഷകര്‍ക്ക് നല്‍കിയത് വെടിയുണ്ട. കോൺഗ്രസിന് വർഗീയതയുടെ ഓരം ചേർന്ന് പോകാനാണ് താൽപ്പര്യമെന്നും പിണറായി 

കൊല്ലം: ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി സര്‍ക്കാര്‍ താങ്ങുവിലയ്ക്ക് പകരം കര്‍ഷകര്‍ക്ക് നല്‍കിയത് വെടിയുണ്ട. കോൺഗ്രസിന് വർഗീയതയുടെ ഓരം ചേർന്ന് പോകാനാണ് താൽപ്പര്യമെന്നും പിണറായി  

നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനത്തിന് ചേരാത്ത വിധം നിലവിട്ട് സംസാരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു. ബിജെപി സർക്കാരിൻറെ ക‌ാലത്ത് കർഷകർക്ക് താങ്ങുവിലയ്ക്ക്  പകരം വെടിയുണ്ടയാണ് കിട്ടിയത്. അനിൽ അംബാനിയെ ഉപയോഗിച്ചാണ് മോദി റഫാൽ ഇടപാട് നടത്തിയത്. വഴിവിട്ട കരാർ ഉറപ്പിച്ചതിന് പ്രതിഫലമായാണ് ഫ്രഞ്ച് സർക്കാർ അനിൽ അംബാനിക്ക് നികുതി കുടിശിക നൽകിയതെന്നും പിണറായി ആരോപിച്ചു. 

ഭരണഘടന പിച്ചിച്ചീന്തണം എന്നാണ് ബിജെപി സർക്കാരിന്‍റെ പ്രഖ്യാപനം. മതനിരപേക്ഷത ഇല്ലാതാക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നു ചിന്തിക്കുകയാണ് സംഘപരിവാർ. പശുവിന്‍റെ പേരിൽ ആളെക്കൊല്ലുന്ന സംഘപരിവാറിനൊപ്പമാണ് കോൺഗ്രസ് നിൽക്കുന്നത്. കോൺഗ്രസിന് വർഗീയതയുടെ ഓരം ചേർന്ന് പോകാനാണ് താൽപ്പര്യമെന്നും പിണറായി വിജയന്‍ പറഞ്ഞു. മുത്തലാഖ് ബില്ലില്‍ കോൺഗ്രസിൻറെ ശബ്ദം ദുർബലമായിരുന്നു. പാർലമെൻറിൽ തണുപ്പൻ മട്ടായിരുന്നു കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

click me!